Mon. Dec 23rd, 2024
തിരുവനന്തപുരം

 
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയാറായി. നടപ്പു വർഷത്തേക്കാൾ പദ്ധതി അടങ്കലിൽ 2000 കോടിയുടെ കുറവ് ഇത്തവണയുണ്ട്. നടപ്പു വർഷത്തെ പദ്ധതി അടങ്കൽ 30,610 കോടി രൂപയാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ കുറവ് വരുത്തിയേക്കില്ല. അതേസമയം, നാലായിരം കോടിയുടെ പദ്ധതികള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായും ഇനി പുതിയ പദ്ധതികള്‍ നിയന്ത്രിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന ആസൂത്രണ ബോർഡിന്റെ സമ്പൂർണ യോഗം തയ്യാറാക്കിയ വാർഷിക പദ്ധതി ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.