Tue. Nov 18th, 2025
കൊച്ചി

 
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്. പരിശോധനയ്ക്കും, നിരീക്ഷണത്തിനുമായി സിഐഎസ്എഫ് 15 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗുകളും മറ്റും കണ്ടെത്തിയാൽ കർശന പരിശോധനക്കാണ് ഉത്തരവ്.