Mon. Dec 23rd, 2024
തിരുവനന്തപുരം

നിയമസഭ സമ്മേളത്തില്‍ ഗവര്‍ണര്‍ക്ക് വായിക്കാനുള്ള നയപ്രഖ്യാപനത്തിന് ഇന്നത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും. പൌരത്വ നിയമഭേദഗതിക്കും, എന്‍പിആറിനും എതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ട്. നയപ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തിയാലും ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.  ഇത് ഉള്‍പ്പെടുത്താതെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോട് കൂടിയാണ് ജനുവരി 31 ന് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.