Sun. Feb 23rd, 2025
കൊച്ചി

 
കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവിൽ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു.  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. പ്രതികളെ ഒരാഴ്ച കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് എൻഐഎ നല്‍കിയ അപേക്ഷയിലാണ് നടപടി. എൻഐഎ അന്വേഷണം ഏറ്റെടുത്തതിനാല്‍ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എൻഐഎയുടെ ആവശ്യം.