Mon. Dec 23rd, 2024
തിരുവനന്തപുരം

 
കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ത്ഥികളുടെ ബിരുദം പിന്‍വലിക്കാനും, 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്താനും ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടും. മോഡറേഷന്‍ മാര്‍ക്കില്‍ തട്ടിപ്പ് നടത്തി മാര്‍ക്ക് കൂട്ടി നല്‍കി തോറ്റ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചതാണ് വിവാദമായത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.