Mon. Dec 23rd, 2024
കോതമംഗലം

 
കോടതി ഉത്തരവിനെത്തുടർന്ന് ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത കൈമാറാൻ കഴിയാതെ പോലീസ് മടങ്ങി. യാക്കോബായ സഭക്കാരുടെ 12 മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധത്തെ തുടർന്നാണ് പോലീസ് പിൻവാങ്ങിയത്. രാവിലെ 7 ന് തുടങ്ങിയ പ്രതിഷേധം രാത്രി 8 മണിയോടെയാണ് അവസാനിച്ചത്. പള്ളി ഏറ്റെടുത്ത ഓർത്തഡോൿസ് സഭയ്ക്കു കൈമാറാൻ എറണാകുളം ജില്ലാ കോടതി ഉത്തരവ് നൽകിയിരുന്നു. എന്നാൽ രാവിലെ പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഗേറ്റ് അടച്ചു പ്രതിഷേധം തുടങ്ങിയിരുന്നു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ ഗേറ്റ് മുറിച്ചാണ് പോലീസ് അകത്തു കടന്നത്. രാത്രി ഏഴോടെ കൂടുതൽ വിശ്വാസികൾ എത്തുകയും സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് പിൻമാറുകയുമായിരുന്നു.