വാഷിങ്ങ്ടൺ
സാമ്പത്തിക സ്ഥിതിയെക്കുറിച്ച്, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ അത് 1929 ലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു തുല്യമായിരിക്കുമെന്നു ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജിയേവ വ്യക്തമാക്കി.
വാഷിങ്ടണിലെ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാലാവസ്ഥ അടിയന്തിരാവസ്ഥ, വ്യാപാര സംരക്ഷണവാദം എന്നിങ്ങനെയുള്ള പുതിയ പ്രശ്നങ്ങള്‍ അടുത്ത 10 വര്‍ഷങ്ങളില്‍ സാമൂഹികമായ അശാന്തിക്കും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിനും കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.