Wed. Dec 18th, 2024
കൂത്താട്ടുകുളം:

 
ഇനിമുതൽ മാറാടി മുതൽ കൂത്താട്ടുകുളം വരെ വൈദ്യുതിക്ക് ഹൈവോൾട്ടേജ്. ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് പണികൾ പൂർത്തിയാക്കിയത്. 66 കെ വി ആയിരുന്ന സബ്‌സ്റ്റേഷൻ 110 കെ വി ആയാണ് ഉയർത്തുന്നത്. കഴിഞ്ഞ 4 മാസമായി ഓഫ് ചെയ്തിരുന്ന ടവർലൈനിൽ ഇനിമുതൽ ഉയർന്നശേഷിയുള്ള വൈദ്യുതി പ്രവഹിക്കും.

കോതമംഗലം മുതൽ മാറാടി വരെയുള്ള ഭാഗങ്ങളിൽ നേരത്തെ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചിരുന്നു. കോതമംഗലം ലൈനിൽ തകരാർ ഉണ്ടായാൽ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ നിലവിലുള്ള മൂലമറ്റം ലൈനിനു പുറമെ ഏറ്റുമാനൂർ ലൈനും തുറന്നു കൊടുക്കും.