Fri. Aug 29th, 2025
കൊച്ചി

 
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്നലെ ഉച്ചയോടെ വീണ്ടും സംഘർഷം. ബിടെക് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സൈബീരിയ, സരോവർ എന്നിവ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഷിപ് ടെക്നോളജി വകുപ്പിലെ വിദ്യാർത്ഥികളുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസെത്തിയാണ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചത്.

പോലീസ് വധശ്രമത്തിന്‌ കേസ്സെടുത്തിട്ടുള്ള രാഹുൽ പേരാളം, പ്രജിത് കെ ബാബു എന്നിവർ സർവകലാശാലയിൽ പ്രവേശനം നേടിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കൊച്ചി സർവകലാശാല എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.