Sat. Jan 18th, 2025
ചൈന

 

 ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.വൈറസ് ബാധയെ തുടര്‍ന്ന് ‍ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പാടാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന്‍റെ പ്രാരംഭം മൃഗങ്ങളില്‍ നിന്നാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ തരത്തിലുള്ള ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.