Sat. Jan 18th, 2025
ന്യൂഡൽഹി

 

 ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോല്‍സൊനാരോ  റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.   നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ജനുവരി 24 നാണ് ബോല്‍സൊനാരോ ഇന്ത്യയിലെത്തുന്നത്.  7 മന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, ഉന്നതോദ്യോഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങി വലിയ നയതന്ത്ര സംഘവും ബോല്‍സൊനാരോയെ അനുഗമിക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ബോൽസൊനാരോ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സ്‌നേഹവിരുന്നിലും ബ്രസീലിയന്‍ പ്രസിഡന്‍റ് പങ്കെടുക്കും