Mon. Dec 23rd, 2024
കൊല്ലം:

 
മുസ്ലീങ്ങൾക്കിടയിൽ വരൻ വധുവിനു നൽകുന്ന വിവാഹമൂല്യമാണ് മഹർ. അത് സ്ത്രീകൾക്കുള്ള അവകാശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി പൊന്നും പണവുമാണ് മഹറായിട്ട് നൽകപ്പെടുന്നത്. എന്നാൽ മഹറായിട്ട് തനിക്കു പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഒരു വധു ആവശ്യപ്പെട്ടത്. വരൻ അതുതന്നെ നൽകുകയും ചെയ്തു. ഇജാസും അജ്‌നയുമാണ് വിവാഹത്തിന് ഇങ്ങനെയൊരു പുതുമ നൽകിയത്. അവർക്ക് ആശംസകൾ!

എന്നാൽ ഇങ്ങനെ പുസ്തകങ്ങൾ മഹർ വാങ്ങിയ വധുവും വരനും ഇവർ മാത്രമല്ല. സഹലയും അനീസും കൂടെയുണ്ട്.

ഇനി, മുമ്പേ കല്യാണം കഴിഞ്ഞുപോയവർ, “എന്താ ദാസാ, നമുക്ക് ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്?” എന്നു ചോദിച്ച് പരസ്പരം നോക്കിയിരുന്നിട്ട് കാര്യമില്ല. മഹറല്ലെങ്കിലും സമ്മാനം കൊടുക്കാനും വാങ്ങാനും ഇനിയും അവസരങ്ങളുണ്ട്.

ഇജാസിനും അജ്‌നയ്ക്കും, ഐറിഷ് വത്സമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിൽ ആശംസയറിയിച്ച് സന്തോഷം പങ്കിടുകയാണ് ലോകം.

https://www.facebook.com/100001279679089/posts/2909328282453132/?d=n