Fri. Nov 22nd, 2024
തിരുവനന്തപുരം

 
കേരളത്തിലെ ഗ്രാമീണ മേഖലയിൽ പിന്നോക്കം നിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും, വലുതുമായ കടക്കെണിയുടെ പിടിയിലാണെന്നു റിപ്പോർട്ടുകൾ. പല കുടുംബങ്ങളുടെയും വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക മാസവരുമാനത്തേക്കാൾ കൂടുതലാണ്‌. കൊച്ചിയിലെ സെന്റര്‍ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻവയേൺമെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭവനനിർമ്മാണം, ആരോഗ്യവശ്യം, മറ്റുകടങ്ങൾ തുടങ്ങിയവക്കാണ് പ്രധാനമായും വായ്പ എടുക്കുന്നത്.