Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

 
ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്സിസ്റ്റ്) സർക്കാരിതര സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും ചേർന്നാണ് അപേക്ഷ സമർപ്പിച്ചത്.