Mon. Dec 23rd, 2024
മുംബൈ:

 
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് നടി കങ്കണ റാണാവത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ നടി ദീപിക സന്ദർശിച്ച നടപടിയെക്കുറിച്ച്‌ തനിക്കൊന്നും പറയാനില്ലെന്നും, ദീപിക അവരുടെ ജനാധിപത്യ അവകാശമാണ് വിനിയോഗിച്ചതെന്നും കങ്കണ പറഞ്ഞു. 

പ്രതിഷേധം നടത്തുന്ന തുക്‌ഡെ സംഘത്തെ സന്ദര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ വ്യക്തമാക്കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ താൻ അനുകൂലിക്കില്ല. ഒരു സൈനികന്‍ മരിച്ചാല്‍ അത് ആഘോഷമാക്കുന്ന ആരെയും ശാക്തീകരിക്കാന്‍ തയ്യാറല്ല.

അത്തരക്കാര്‍ക്കൊപ്പം നില്‍ക്കില്ലെന്നും കങ്കണ പറഞ്ഞു. കൂടാതെ ദീപിക നായികയായെത്തിയ ഛപാകിനെ താരം പ്രശംസിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഒരു സിനിമയെ പൂര്‍ണമായും തകര്‍ക്കാൻ സാധിക്കില്ലെന്നും നല്ല സിനിമകള്‍ ജനം അംഗീകരിക്കുമെന്നും ഛപാക് മികച്ച ചിത്രമാണെന്നും കങ്കണ വ്യക്തമാക്കി.