ന്യൂ ഡല്‍ഹി:
പുതിയ നിയമ നിര്‍മാണത്തിലൂടെ രാജ്യത്ത് വിദേശ നിക്ഷേപംപ്രോത്സാഹിപ്പിക്കാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വിദേശനിക്ഷേപകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും കേസുകളും അതിവേഗം പരിഹരിക്കാന്‍ സംവിധാനമൊരുക്കുന്ന നിയമ നിര്‍മാണമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 40 പേജുകളുള്ള നിയമത്തിന്റെ കരടു രൂപത്തില്‍,വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനും മീഡിയേറ്ററെ നിയമിക്കാനും വ്യവസ്ഥചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വ്യാപാര തര്‍ക്കം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസമെടുക്കുന്നതു രാജ്യത്തു നിക്ഷേപം നടത്തുന്നതില്‍നിന്നു വിദേശ വ്യവസായികളെ അകറ്റുന്നതായാണു വിലയിരുത്തല്‍. ഇന്ത്യയുമായുള്ള കാരാര്‍ വ്യവസ്ഥകള്‍ കാലാവധി തീരും മുന്‍പെ നടപ്പിലാക്കാന്‍ കഴിയാതെ വരുന്നതും വിദേശ നിക്ഷേപകരെ അകറ്റുന്നുണ്ട്. നിലവില്‍ ഇന്ത്യയും വിദേശ കന്പനികളും തമ്മിലുള്ള 20ഓളം കേസുകളാണ് അന്താരാഷ്ട്ര ആര്ബിട്രേഷന് കോടതികളില്‍ നടന്നുകൊണ്ടിരിക്കുന്നത്.