Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ്സ്. ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡുമായി ചേര്‍ന്ന് അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി ആറ് ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള നിര്‍മിക്കാനുള്ള പദ്ധതിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. 45,000 കോടിയുടെ ഈ ഇടപാടില്‍ അദാനിക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നാവികസേന ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ മറികടന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.