Mon. Dec 23rd, 2024
വാഷിങ്‌ടൺ:

 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തിയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവെച്ചെന്ന് വിവരം. ഫെബ്രുവരി പകുതിയോടെ ഇന്ത്യയില്‍ എത്തും.

യുഎസ് – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ട്.

കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.