Wed. Jan 22nd, 2025
 ന്യൂ ഡല്‍ഹി

 
ജെഎന്‍യു സര്‍വ്വകലാശാലയിലെ ആക്രമണ സമയത്ത് കെടുകാര്യസ്ഥത കാട്ടിയ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പിന്തുണയുമായി കേന്ദ്ര മാനവ വികസന മന്ത്രി രമേശ് പൊഖ്റിയാല്‍. വിസി ചെയ്തത് നല്ല പ്രവൃത്തിയാണെന്നും, നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരെ ജനം കുറ്റപ്പെടുത്തുന്നത് സ്വാഭാവികമാണെന്നുമാണ് മന്ത്രിയുടെ വാദം.

ക്യാമ്പസ്സിൽ ആക്രമണം നടക്കുമ്പോള്‍ സമയോചിതമായി ഇടപെടാത്തതില്‍ വിസിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉണ്ടായത്. വിസി രാജി വച്ച് പുറത്ത് പോകണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യവും. ജെഎന്‍യുവിലെ ആക്രമണം രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലാണ്. അതിന് വിസിക്കെതിരെ എന്തിന് നടപടി എടുക്കണം എന്നും, എച്ച് ആര്‍ഡി മിനിസ്ട്രി അവരുമായി സംവദിച്ചതുമാണ് പിന്നെ എന്തിനാണ് സംഘര്‍ഷം തുടരുന്നത് എന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.