Wed. Oct 29th, 2025
തൃശൂർ:

 
കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതുചെറിയ മനസ്സുള്ള ചിലരുടെ ഇടപെടൽ മൂലമാണെന്നും, നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ചില ആളുകൾ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല മറിച്ച് രാഷ്ട്രീയ, മതഭേദമില്ലാതെ എല്ലാജനങ്ങളും ഒത്തുചേരുന്ന മഹാശക്തിയാണു സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.