മലേഷ്യ:
പൗരത്വ നിയമത്തെ വിമര്‍ശിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ആശങ്കാകുലനാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പൗരത്വത്തിനായി മതത്തെ അടിസ്ഥാനപ്പെടുത്തുന്ന പുതിയ പൗരത്വ നിയമത്തെ മഹാതിര്‍ മുഹമ്മദ് വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യ കശ്മീര്‍ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തിരുന്നുവെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, മലേഷ്യയില്‍ നിന്ന് ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതി നിരോധിക്കുന്ന നിയമങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് കൊണ്ടുവന്നത്.