Mon. Apr 28th, 2025
 ജിദ്ദ

ആവേശപ്പോരിനൊടുവിലെ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടം റയൽ മാഡ്രിഡിന്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡിനെ റയൽ മഡ്രീഡ് തോൽപ്പിച്ചത്. ഗോളികളുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച ജിദ്ദയില്‍ നടന്ന മത്സരത്തില്‍ പതിനൊന്നാമത്തെ സ്പാനിഷ് സൂപ്പര്‍ കപ്പാണ് റയല്‍ സ്വന്തമാക്കിയത്. നിശ്ചിതസമയത്തിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായിരുന്നില്ല. നൂറ്റിപ്പതിനഞ്ചാം മിനിറ്റില്‍‌  റയലിന്റെ ഫെ‍ഡറികോ വെല്‍വെര്‍ദെ ചുകപ്പു കാര്‍ഡ് വാങ്ങി പുറത്ത് പോവുകയും ചെയ്തു. ഒമ്പത് പേരുമായാണ് റയല്‍ പിന്നീട് കളിച്ചത്. എക്സ്ട്രാ ടൈം കടന്ന് പെനാല്‍ട്ടിയില്‍  റയല്‍ സ്കോര്‍ ചെയ്യുകയായിരുന്നു.