Sun. Feb 23rd, 2025
ഇറാൻ:

 

ഉക്രെയിനിന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.  

ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപനിയന്ത്രണസേനയെ നിയോഗിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.