Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

 
ആര്‍എസ്എസ്സിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ  അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ പൗരത്വ രജിസ്റ്ററ്റുണ്ടാക്കുക. ഇതിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭരണ ഘടന സംരക്ഷണ മഹാറാലി കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.