Mon. Dec 23rd, 2024
ന്യൂ ഡൽഹി:

 
മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് കോടതി വാദം കേൾക്കും. ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമ്മാതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേൾക്കുക. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിർമ്മാതാക്കൾക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ സർക്കാർ ബോധിപ്പിക്കും.