Sun. Feb 23rd, 2025
ടെഹ്‌റാൻ:

 
യുക്രൈന്‍ വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇറാന്റെ സ്ഥിരീകരണം. വെടിവെച്ചത് ശത്രുവിമാനമെന്ന് കരുതിയെന്നും ഇറാന്‍. മനുഷ്യ സഹജമായ പിഴവാണ് സംഭവിച്ചതെന്നും ഇറാന്റെ വിശദീകരണം. അതിൽ നിർവ്യാജം ഖേദിക്കുന്നതായും ഇറാൻ അധികൃതർ വ്യക്തമാക്കി.

പ്ലെയിന്‍ പറന്നത് തന്ത്രപ്രധാനമായ സൈനിക താവളത്തിനു സമീപത്തുകൂടിയാണെന്നും ഇറാന്‍ ജനറല്‍ സ്റ്റാഫ് വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഘർഷം ലഘൂകരിക്കാൻ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചു.