Wed. Jan 22nd, 2025
പാണാവള്ളി:

 
ആലപ്പുഴയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധി വന്നതോടെ ആശങ്കയിലായിരിക്കുകയാണ് പാണാവള്ളി പഞ്ചായത്ത്. റിസോർട്ട് പൊളിച്ചു മാറ്റാൻ വേണ്ട ഭീമമായ തുക ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി പഞ്ചായത്തിനില്ലെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയെയും സർക്കാരിനെയും ധരിപ്പിക്കും.

പാണാവള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ പെടുന്ന നെടിയതുരുത്തിലാണ് ഈ അനധികൃത റിസോർട്ട്. റിസോർട്ട് പൊളിച്ചു നീക്കാനുള്ള നടപടികൾ പഞ്ചായത്ത് ചെയ്യണമെന്നാണ് കോടതി വിധി. റിസോർട്ട് ഉടമകളിൽ നിന്ന് ഈ തുക ഈടാക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.