Wed. Jan 22nd, 2025
കൊച്ചി:

 
മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നെട്ടൂര്‍ ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും.

ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും. മരട് നഗരസഭയിലാണ് സ്ഫോടനത്തിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. മരടില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് നിരോധനാജഞ. സാഹചര്യമനുസരിച്ച് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. സ്‌ഫോടനത്തിന് അഞ്ചുമിനിറ്റ്‌ മുമ്പ് തേവര-കുണ്ടന്നൂർ റോഡിലും ദേശീയപാതയിലും ഗതാഗതം തടയും.

200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന് പുറത്തുനിന്ന് സ്‌ഫോടനം കാണാൻ കഴിയും. എന്നാല്‍, ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടും. ഈസമയത്ത് കായലിലും സഞ്ചാരംതടയും.