Wed. May 14th, 2025
തിരുവനന്തപുരം:

 
പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും വിളിച്ചുവരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. നിയമവിരുദ്ധമായി ഇങ്ങനെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

സ്ത്രീകളുടെ മൊഴി വനിതാപോലീസ് ഉദ്യോഗസ്ഥയാണ് രേഖപ്പെടുത്തേണ്ടത്. അവർക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവർത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം. എല്ലാ പോലീസ് സ്റ്റേഷൻ മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.