Thu. Dec 19th, 2024

മുംബെെ:

ഇന്ത്യയ്‌ക്കെതിരെ പരമ്പര കളിക്കാനെത്തിയ ശ്രീലങ്കന്‍ ടീമിനോട് ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്ന ഉപദേശവുമായി ടീം പരിശീലകന്‍  മിക്കി ആര്‍തര്‍. ഇന്‍ഡോറിലെ രണ്ടാം ട്വന്റി-20 മത്സരം ഏഴു വിക്കറ്റിന് ലങ്ക തോറ്റതിന് പിന്നാലെയാണ് ടീം ഇന്ത്യയെ പ്രശംസകൊണ്ട് ആര്‍തര്‍ രംഗത്തെത്തയത്.

ശ്രീലങ്ക അടക്കം ക്രിക്കറ്റ് കളിക്കുന്ന മറ്റു രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നും ഒത്തിരി പഠിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബൗളിങ്ങായാലും ബാറ്റിങ്ങായാലും ഇപ്പോള്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല. വരുംഭാവി മുന്‍നിര്‍ത്തി പ്രതിഭയാര്‍ന്ന യുവ കളിക്കാരെ ടീം ഇന്ത്യ സമര്‍ത്ഥമായി വളര്‍ത്തിയെടുത്തിരിക്കുന്നു’ ആര്‍തര്‍ പറഞ്ഞു.

കോഹ്ലിയുടെ നായകപാടവവും മഹത്തരമാണ്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ ശക്തരാണ്.നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളില്‍ ഒന്നാണ് ഇന്ത്യയെന്നും  ലങ്കന്‍ കോച്ച് അഭിപ്രായപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam