Sun. Dec 22nd, 2024
പൂനെ:

 
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ. തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ പന്തില്‍ സിക്സ് പറത്തിയിരുന്നു.

എന്നാല്‍, രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി സഞ്ജു പുറത്തായി. ഹസരംഗയുടെ ഗൂഗ്ളിയിലാണ് സഞ്ജു പുറത്തായത്. ക്യാപ്ടൻ വിരാട് കോഹ്ലി സഞ്ജുവിന്‍റെ ആദ്യ സിക്സില്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ഒന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി.

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരമാണ് സഞ്ജു ആദ്യ പതിനൊന്നില്‍ ഇടംനേടിയിരുന്നത്‌. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ 1-0ത്തിന് ഇന്ത്യയാണ് മുന്നില്‍.

 

By Binsha Das

Digital Journalist at Woke Malayalam