Thu. Dec 19th, 2024

ന്യൂഡല്‍ഹി:

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി. ‘സിഎന്‍എന്‍ ന്യൂസ് 18’ ന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് ധോണിയുമായി താന്‍ സംസാരിച്ചെന്നും ശാസ്ത്രി വ്യക്തമാക്കി.

ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് ധോണി ടി-20കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

“ടെസ്റ്റ് കരിയര്‍ ധോണി അവസാനിപ്പിച്ചു. അതുപോലെ ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കും. ടി20 ക്രിക്കറ്റില്‍ അദ്ദേഹം തുടരും. ഈ വര്‍ഷത്തെ ഐപിഎല്ലിൽ ധോണി തീര്‍ച്ചയായും കളിക്കും. എന്നാല്‍, ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി” -രവി ശാസ്ത്രി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam