Mon. Dec 23rd, 2024

മുംബെെ:

‘ഛപാകി’ലെ അഭിനയത്തിന് ദീപിക പദുക്കോണിനെ അഭിനന്ദിച്ച് ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിങ്. തന്റെ പ്രിയപ്പെട്ടവളുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ചിത്രം കൂടിയായ ഛപാക് കണ്ട് വികാരഭരിതനായിരിക്കുകയാണ് രൺവീർ.

മാൽതിയായുള്ള ദീപികയുടെ പ്രകടനം തന്നെ ഏറെ സ്പർശിച്ചുവെന്ന് രൺവീർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദീപികയെ കുറിച്ച് താൻ ഏറെ അഭിമാനിക്കുന്നുവെന്നും പ്രിയപ്പെട്ടവളെ ഒരുപാട് സ്നേഹിക്കുന്നു എന്നും പറഞ്ഞാണ് രൺവീർ കുറിപ്പ് അവസാനിപ്പിച്ചത്. ചിത്രം പ്രേക്ഷകർക്ക് ധൈര്യവും പ്രതീക്ഷയും നൽകുന്നതാണെന്ന് സംവിധായികയായ മേഘ്ന ഗുൽസാറിനോട് രൺവീർ പറഞ്ഞു.

https://www.instagram.com/p/B7GoP9shx2W/?utm_source=ig_web_copy_link

By Binsha Das

Digital Journalist at Woke Malayalam