Wed. Dec 18th, 2024
കൊച്ചി:

 
സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘രാച്ചിയമ്മ’യില്‍ ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ കിടിലൻ മേക്കോവറാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ.

വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിക്കുന്നത്. പീരുമേടായിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. 1969ൽ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ.

https://www.instagram.com/p/B7FuHmHpmVU/?utm_source=ig_web_copy_link

By Binsha Das

Digital Journalist at Woke Malayalam