ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹിന്ദുത്വ അജണ്ട അധികകാലം ഇനി നടപ്പിലാക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. രാജ്യത്തെ വിഭജിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയാണ് മോദിയുടെയും ഷായുടെയും ലക്ഷ്യമെന്നും മേധാപട്കര്‍ വ്യക്തമാക്കി.
പൗരത്വനിയമഭേഗദതിയിലൂടെ ഈ വിഭജനം തുടങ്ങികഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹെെദരാബാദില്‍ സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരെ ആക്ടിവിസ്റ്റുകള്‍ സംഘടിപ്പിച്ച യോഗ്തത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേധാപട്കര്‍.
പൗരത്വ നിയമം പാവങ്ങളെയാണ് ബാധിക്കുക. അത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തെയാണ് ബാധിക്കുകയെന്നും അവര്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്പോലെയുള്ള അപകടം നിറഞ്ഞ കാര്യങ്ങള്‍ നടക്കുന്നതെന്നും മേധാ പട്കര്‍ ഓര്‍മ്മിപ്പിച്ചു.