Fri. Nov 22nd, 2024
കൊച്ചി:

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രപതി ഒപ്പിട്ട നിയമത്തിന് എതിരെ പരസ്യം നൽകുന്നത് ഫെഡറൽ സംവിധാനത്തിന് യോജിക്കുന്നത് അല്ലെന്നും ഗവര്‍ണര്‍  അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരു വിഷയത്തിൽ രണ്ട് തട്ടിൽ ആകുന്നത് ഭരണഘടനയ്ക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി ‘ഒന്നാണ് ഒന്നാമതാണ് നമ്മള്‍’ എന്ന തലക്കെട്ടോടെയാണ് ദേശീയ മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയത്.

By Binsha Das

Digital Journalist at Woke Malayalam