Wed. Jan 22nd, 2025

ചെന്നെെ:

സ്റ്റെെല്‍ മന്നന്‍ രജനികാന്തിന്‍റെ ഇന്ന് റിലീസ് െചയ്ത ദര്‍ബാറും ചോര്‍ത്തി പെെറസി വെബ്സെെറ്റ് തമിഴ് റോക്കേഴ്സ്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്‍റുകളാണ് ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തമിഴ്റോക്കേര്‍സ് വെബ്‌സൈറ്റില്‍  അപോലോഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെലിഗ്രാം പോലെയുള്ള അപ്പുകളിലും അപ്‌ലോഡ്‌ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രജനികാന്തിന്റെ മുന്‍ചിത്രങ്ങളായ ‘കാല’, ‘2.0’, ‘പേട്ട’ തുടങ്ങിയ ചിത്രങ്ങൾ റിലീസിന്റെ ആദ്യദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് തെന്നെ കനത്ത ജാഗ്രതയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍.

രജനികാന്തും ഹിറ്റ്‌ മേക്കര്‍ എ.ആര്‍ മുരുഗദോസും ആദ്യാമായി കെെകോര്‍ക്കുന്ന ചിത്രമാണ് ദര്‍ബാര്‍. പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുന്നത്. നയന്‍ താരയാണ് നായിക.

By Binsha Das

Digital Journalist at Woke Malayalam