Wed. Dec 18th, 2024
കൊച്ചി ബ്യൂറോ:

 
പച്ചാളം റെയിൽവേക്രോസിനു മുകളിൽ മേൽപ്പാലം നിർമ്മിച്ചപ്പോൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ വേഗം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

നഷ്ടപരിഹാരമായി 40 ശതമാനം വ്യവസ്ഥയിൽ ആനുകൂല്യം അനുവദിക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതായി പ്രദേശവാസി സന്തോഷ് സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്.

മേൽപ്പാലത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയതുപോലെ നഷ്ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ടെന്നാണ് പരാതിക്കാരുടെ വാദം.