Sun. Dec 22nd, 2024

കൊച്ചി:

ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം ആരോപിച്ചു.

കെപിസിസി പ്രസിഡന്റ്‌ നടത്തുന്ന പ്രസ്‌താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗുണഭോക്താവ്‌ സംഘപരിവാറും നരേന്ദ്ര മോദിയുമാണ്.

സ്വന്തം സ്ഥാനത്തിന്‍റെ മഹത്വം ഇടിച്ച് താഴ്ത്തും വിധത്തിലുള്ള നിലപാടുകളാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് സിപിഎം കുറ്റപ്പെടുത്തുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ തിരുത്തേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ആണെന്നും സിപിഎം ആഞ്ഞടിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam