Wed. Nov 6th, 2024

മുംബെെ:

ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനകഥപറയുന്ന ‘ഛപാക്’ എന്ന സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കി മാതൃകയാവുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന  രണ്ട് സംസ്ഥാനങ്ങള്‍. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സര്‍ക്കാരുകളാണ് ‘ഛപാക്’ സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവരുടെ കഥയാണ് ‘ഛപാക്’ പറയുന്നതെന്നും അതിനാല്‍ സിനിമ ടിക്കറ്റിന് മധ്യപ്രദേശ് നികുതി ഒഴിവാക്കുകയാണെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.

അതേസമയം, കേരളത്തിലും ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

മേഘന ഗുൽ‌സാർ സംവിധാനം ചെയ്തിരിക്കുന്ന ഛപാക് ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam