Sun. Feb 23rd, 2025
ബഗ്ദാദ്: 

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിലെ സുരക്ഷാ മേഖലക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകൾ. ആക്രമണം നടന്നതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായമില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് സൂചന.