Wed. Dec 18th, 2024
 ഗുവാഹത്തി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിനായിരുന്നു പ്രധാനമന്ത്രി എത്തേണ്ടിയിരുന്നത്. ഇത് രണ്ടാം തവണയാണ് മോദിയുടെ അസം സന്ദര്‍ശനം റദ്ദാക്കുന്നത്. പ്രധാനമന്ത്രി അസമിലെത്തിയാല്‍ ജനരോഷം കൊണ്ടായിരിക്കും അഭിവാദ്യം ചെയ്യുക എന്ന് ആള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 22 ന്  ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങില്‍ മോദി പങ്കെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്.