Thu. Apr 18th, 2024
ന്യൂ ഡല്‍ഹി:

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള റിസര്‍വേഷന്‍ മതത്തിന്‍റെ അടിസ്ഥാനത്തിലാകരുത് എന്ന് ചൂണ്ടിക്കാട്ടി  നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഭരണഘടനയിലെ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഓര്‍ഡര്‍ പ്രകാരം പട്ടികജാതി വര്‍ഗത്തില്‍ പെട്ട ക്രിസ്ത്യാനികള്‍ക്ക് ആ പദവി ലഭിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു എന്‍സിഡിസി സുപ്രീം കോർതിയില്‍ റിട്ട് ഫയല്‍ ചെയ്തത്