Wed. Jan 22nd, 2025
കുവൈത്ത്:

 
ഇറാന്റെ തിരിച്ചടിയ്ക്കു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ യുഎസ് വ്യോമയാന അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗള്‍ഫ് തീരത്തിലൂടെയുള്ള ജലഗതാഗതത്തിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനൊപ്പം അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് കുവൈത്ത്. കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പുകൾ ഇറാൻ ലക്ഷ്യമിടുമോ എന്ന ആശങ്കയിലാണ് കുവൈത്ത്.