Sat. Apr 5th, 2025
തിരുവനന്തപുരം:

ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗികപ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസു, ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ ദേവസ്വംബോർഡ് എടുത്ത നിലപാട്. ഇതിൽനിന്ന് മലക്കംമറിയുന്നതാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടിയാലോചനകൾക്കുശേഷമേ പറയാനാകു എന്നും എന്‍ വാസു പറ‍ഞ്ഞു.