Fri. Apr 26th, 2024
തെഹ്റാന്‍:

ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് പകരം ചോദിച്ച് ഇറാന്‍.
ഇറാന്‍ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 12 ലധികം ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണം നടത്തിയത് ഇറാന്റെ ഇസ്ലാമിക് റവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂതല മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്.

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സൈനികരുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഇറാഖിലുള്ള യുഎസ് സേനയെ തിരിച്ചു വിളിക്കണമെന്ന നിലപാടാണ് പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയുടെ ഭാഗമായ അല്‍ ആസാദ് എയര്‍ബേസില്‍ നടത്തിയ ആക്രമണത്തിലൂടെ ഐആര്‍ജിസി വ്യക്തമാക്കിയിട്ടുള്ളത്.

ആക്രമണത്തിന് ചുട്ടമറുപടി നല്‍കുമെന്ന് പെന്റഗണ്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
ഇറാഖില്‍ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമത്താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ വൈറ്റ്ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറും വൈറ്റ് ഹൗസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

രണ്ട് സൈനിക താവളങ്ങളിലുമായി 12ല്‍ അധികം മിസൈലുകളാണ് പതിച്ചിട്ടുള്ളത്. ഈ മിസൈലുകളെല്ലാം വന്നിട്ടുള്ളത് ഇറാനില്‍ നിന്നു തന്നെയാണ്. ആളപായമുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും”- പെന്റഗണ്‍ കേന്ദ്രങ്ങള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇറാന്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടത് നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് പെന്റഗണും അറിയിച്ചിട്ടുണ്ട്.

ഇറാഖില്‍ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമത്താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ വൈറ്റ്ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറും വൈറ്റ് ഹൗസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

നാശനഷ്ടങ്ങളുടെ തോത് എത്രയെന്ന് പഠിക്കുകയാണ് ആദ്യം. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി നേരിട്ട് വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇതിനിടെ എസ്പെര്‍ ഇറാഖ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് പകരം ചോദിച്ച് കൊണ്ടാണ് ഇറാഖിലുള്ള അല്‍ – ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ അക്രമണം നടത്തിയത്.