Wed. Dec 18th, 2024
പാരീസ്:

 
ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ ക്ഷണിക്കപ്പെട്ട രാജ്യം. ഇത് മൂന്നാം തവണയാണ് ഇന്ത്യ പാരീസില്‍ അതിഥി രാജ്യമാകുന്നത്. 2002- 2007 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് പുസ്തകോത്സവത്തില്‍ രാജ്യത്തെ ക്ഷണിച്ചത്.

അതേസമയം, പരസ്പര ക്ഷണം സ്വീകരിക്കുന്നതിന്റെ ഭാഗമായി 2022 ൽ നടക്കുന്ന ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഫ്രാൻസ് വിശിഷ്ടാതിഥിയായിരിക്കും. ഫ്രഞ്ച് വായനക്കാരെ കാണാനും, പരിപാടികൾ, സംവാദങ്ങൾ എന്നിവയിൽ പങ്കെടുക്കാനും 15 ഓളം ഇന്ത്യൻ പ്രസാധകരെയും, വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള 30 ഇന്ത്യൻ എഴുത്തുകാരെയും പാരീസിലേക്ക് ക്ഷണിക്കും.

By Binsha Das

Digital Journalist at Woke Malayalam