Mon. Mar 10th, 2025

ആലപ്പുഴ:

ആലപ്പുഴയില്‍ വിനോദസഞ്ചാരികളായ വിദേശികൾ അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികൾ തടഞ്ഞു. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കിൽ ലെവിറ്റിനുള്‍പ്പെടെയുള്ള സഞ്ചാരികളാണ് ബോട്ടില്‍ കുടുങ്ങിയത്.

മൂന്നു ബോട്ടുകളിലായി മണിക്കൂറുകളോളം കുടുങ്ങിയ ഇവരെ ഉച്ചകഴിഞ്ഞാണ് വിട്ടത്. ആലപ്പുഴ  ആർ ബ്ലോക്ക്‌ ഭാഗത്തു ഏഴോളം ഹൗസ്ബോട്ടുകൾ സമരാനുകൂലികൾ പിടിച്ചു കെട്ടി. വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam