Mon. Dec 23rd, 2024
തിരുവനന്തപുരം:

രാജ്യത്ത് 19ാമത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പണിമുടക്കില്‍  25 കോടി തൊഴിലാളികള്‍ പങ്കെടുക്കും. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം അടയാളപ്പെടുത്തുകയാണ് പണിമുടക്കിന്‍റെ ലക്ഷ്യം. പണി മുടക്ക് ഒഴിവാക്കാൻ  സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഡൽഹി, മുംബൈ അടക്കമുള്ള ഇടങ്ങളിൽ ശക്തമായ സമരം അരങ്ങേറും. സമര വിഥിയായ ജന്തർമന്തറിൽ പ്രതിഷേധ മാർച്ച് നടക്കും. കർഷകരും കർഷക തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദ് തുടരുകയാണ്.