Mon. Dec 23rd, 2024
ബാഗ്ദാദ്:

ഇറാഖില്‍ അമേരിക്കന്‍ സൈനിക കേന്ദ്രമായ എയര്‍ ബേസുകളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. ഒരു ഡസനില്‍ കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അല്‍ ആസാദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലുള്ള യുഎസ് മിലിട്ടറി ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ ആക്രമണമാണിതെന്ന് യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ അസിസ്റ്റന്‍റ്  ജൊനാതന്‍ ഹോഫ്മാന്‍ പറഞ്ഞു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല.